ജില്ലയില്‍ മെഗാ പട്ടയമേള മെയ് 21ന്
തൊടുപുഴ: ജില്ലയിലെ പട്ടയവിതരണം മേയ് 21നു കട്ടപ്പനയില്‍ നടത്തുമെന്നു മന്ത്രി എം.എം മണി അറിയിച്ചു. ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി, ദേവികുളം താലൂക്കുകളിലെ 10000 പേര്‍ക്കു പട്ടയങ്ങള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രി പറഞ്ഞു. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 2500ലധികം പേര്‍ക്കാണു പട്ടയവിതരണ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മറ്റു താലൂക്കുകളിലും പട്ടയവിതരണത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി റവന്യു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കര്‍ഷകര്‍ക്കു വില്‍പന നടത്താനും വായ്പയെടുക്കാവുന്ന തരത്തിലുമുള്ള പട്ടയങ്ങളാണു വിതരണം ചെയ്യുന്നത്. കെ.എസ്.ഇ.ബി.യുടെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്തു പട്ടയവിതരണത്തിനായി കെ.എസ്.ഇ.ബി റവന്യു വിഭാഗങ്ങള്‍ സംയുക്തമായി ജോയിന്റ് വെരിഫിക്കേഷന്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.
1993 ലെ സ്‌പെഷല്‍ നിയമപ്രകാരമുള്ള ഭൂമി, 1964 ലെ കേരള ഭൂമി പതിവു നിയമപ്രകാരമുള്ള ഭൂമി, ഹൈറേഞ്ച് കോളനിവത്കരണ നിയമപ്രകാരമുള്ള ഭൂമി എന്നിവയ്ക്കാണു പട്ടയം നല്‍കുന്നത്. മെഗാ പട്ടയമേള വിജയകരമായി നടത്തുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനും സ്വാഗതസംഘ രൂപീകരണത്തിനുമായി ബന്ധപ്പെട്ടവരുടെ യോഗം മേയ് മൂന്നിന് നാലുമണിക്ക് കലക്ടറേറ്റില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."