കുന്നുകരയില്‍ 200 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
നെടുമ്പാശ്ശേരി: ശക്തമായ മഴയില്‍ പെരിയാറിലും ചാലക്കുടിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ കുന്നുകര പഞ്ചായത്തില്‍ ഇരുനദികളുടെയും കരയില്‍ താമസിക്കുന്ന 200 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെക്ടര്‍ കണക്കിന് വിവിധയിനം കൃഷികളും വെള്ളം കയറിയത് മൂലം നശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.
ഇവിടെ നിന്നുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് ക്യാംപിലേക്ക് മാറ്റിയവര്‍ക്ക് താമസം, ഭക്ഷണം, രോഗികള്‍ക്ക് മരുന്ന്, പരിശോധന തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കുറ്റിയാല്‍ പാടശേഖരത്തിന് സമീപത്തെ ഏക്കര്‍കണക്കിന് സ്ഥലത്തെ ഏത്തവാഴ കൃഷി വെള്ളം കയറി നശിച്ചു.
ചാലാക്കല്‍, കുത്തിയതോട്, വയല്‍ക്കര പ്രദേശങ്ങളിലും വിവിധയിനം കൃഷികള്‍ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചിട്ടുണ്ടെന്നാണ് കൃഷി ഭവനില്‍ ലഭിച്ച പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.യു ജബ്ബാര്‍, പി.വി തോമസ്, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.എച്ച് ഹാരിഷ്, കുന്നുകര വില്ലേജ് ഓഫിസര്‍ സന്തോഷ് കെ.സാം തുടങ്ങിയവരും പുനരധിവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതിയില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."