സ്ത്രീ സംരക്ഷണ സംഗമം മെയ് ആറിന് നെടുങ്കണ്ടത്ത്
തൊടുപുഴ : മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മെയ് ആറിന് നെടുങ്കണ്ടത്ത് സ്ത്രീ സംരക്ഷണ സംഗമം നടത്താന്‍ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു . മെയ് അഞ്ചിന് ബൂത്ത് ഭാരവാഹികളുടെ സമവായത്തിലൂടെയുള്ള തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.
മെയ് ആറിന് നെടുങ്കണ്ടത്തു ജില്ലാതല മെമ്പര്‍ഷിപ് വിതരണ ഉദ്ഘാടനം നടത്തും. മെയ് 21 നു രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിക്കും. മെയ് 25 നു എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വഞ്ചനാ ദിനമായി ആചരിക്കും .അന്നേ ദിവസം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ് നടത്തും.
ഡി. സി. സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ച യോഗം കെ. പി. സി .സി പ്രസിഡന്റ് എം. എം. ഹസന് ഉത്ഘാടനം ചെയ്തു.
ഡോ.ശൂരനാട് രാജശേഖരന് , എ. കെ. മണി , ഇ. എം. ആഗസ്തി ,റോയ്. കെ. പൗലോസ് , ഡീന്‍ കുര്യാക്കോസ് ,അഡ്വ എസ് അശോകന് ,സി. പി. മാത്യു , ശ്രീമന്ദിരം ശശികുമാര്‍ ,ആര് . ബാലന്‍പിള്ള , എം ഷാഹുല്‍ഹമീദ് ,എം .കെ. പുരുഷോത്തമന് ,ജോസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."