'അധികാര രാഷ്ട്രീയത്തില്‍ ഇടപെട്ട് പട്ടികവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടും'
തൊടുപുഴ: അധികാര രാഷ്ട്രീയത്തില്‍ ഇടപെട്ട്് പട്ടികവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് കെ.പി.എം.എസ് സംസ്ഥാനസമ്മേളനം. രാഷ്ട്രീയം മാറ്റിവച്ച് സാമൂദായിക ശക്തികൊണ്ട് പാട്ടക്കാലാവധി കഴിഞ്ഞ 'ഭൂമികള്‍ തിരിച്ച് പിടിച്ച് 'ഭൂരഹിതരായ പട്ടികവിഭാഗക്കാര്‍ക്ക് നല്‍കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കും.
തൊടുപുഴ മൗര്യ ഗാര്‍ഡനില്‍ ആരംഭിച്ച സംഘടനയുടെ 46-ാംസംസ്ഥാന പ്രതിനിധിസമ്മേളനം കെ.പി.എം.എസ് ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് വി.സി ശിവരാജന്‍, അസിസ്റ്റന്റ് സെക്രട്ടറി പി കെ സുബ്രന്‍, എംപ്ലോയിസ് ഫോറം പ്രസിഡന്റ് ഡോ. സി കെ സുരേന്ദ്രനാഥ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അഡ്വ. രജിത അനില്‍കുമാര്‍, മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷീജ രാമു തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. രാവിലെ സംസ്ഥാന പ്രസിഡന്റ് കെ.ബിന്ദു പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനടപടികള്‍ ആരംഭിച്ചത്.
വൈകിട്ട് തൊടുപഴ മുനിസിപ്പല്‍ മൈതാനത്തേക്ക് പ്രതിനിധികളുടെ പ്രകടനം നടന്നു. തുടര്‍ന്ന് 'വജ്രകേരളവും ഭൂമിയുടെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വൈദ്യുതിമന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നിരീക്ഷകരായ അഡ്വ എ. ജയശങ്കര്‍, എന്‍. എം പിയേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."