നൂറനാട്ട് സമൂഹ്യവിരുദ്ധര്‍ തുണിക്കട അടിച്ചുതകര്‍ത്തു
ചാരുംമൂട്: നൂറനാട്ട് രാത്രിയുടെ മറവില്‍ സമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. തുണിക്കടയ്ക്കുനേരെയുണ്ടായ അതിക്രമത്തില്‍ കടയുടമക്ക് 50,000 രൂപയുടെ നാശനഷ്ടം.
നൂറനാട് ജങ്ഷനു കിഴക്ക് കിച്ചൂസ് വെഡ്ഡിങ് സെന്റര്‍ എന്ന സ്ഥാപനത്തിനാണു നാശനഷ്ടമുണ്ടായത്. നൂറനാട് എരുമക്കുഴി മഞ്ജുഷയില്‍ മണിക്കുട്ടന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിക്കുശേഷമാണു സംഭവം നടന്നതെന്നു നിരീക്ഷണ കാമറയില്‍നിന്നു വ്യക്തമായിട്ടുണ്ട്. അഞ്ചോളം ആളുകള്‍ ചേര്‍ന്നാണ് അലങ്കാര ബോര്‍ഡുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തത്.
അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ സഹിതം നൂറനാട് പൊലിസിനു പരാതി നല്‍കി. വെളിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഇവര്‍ കൊണ്ടുപോയതായും പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."