HOME
DETAILS

റീസര്‍വേ: ജില്ലയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന്

  
backup
April 29 2017 | 19:04 PM

%e0%b4%b1%e0%b5%80%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f



തൊടുപുഴ: ജില്ലയില്‍ റീസര്‍വെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റീസര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലേക്ക് കൂടുതല്‍ സര്‍വെ ജീവനക്കാരെ വര്‍ക്കിങ് അറേജ്‌മെന്റായി നിയമിക്കണമെന്നും ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം പട്ടയവിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ മെയ് 21 ന് നടക്കുന്ന പട്ടയമേളക്കുശേഷം പുതുതായി വീണ്ടും അപേക്ഷ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എല്‍.എ ഓഫീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു. പത്തുചെയിന്‍, പെരിഞ്ചാംകുട്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കട്ടപ്പന എല്‍എ ഓഫീസിനെ ചുമതലപ്പെടുത്തി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ജില്ലാ വികസന സമിതി ആവശ്യമുന്നയിച്ചു. ജില്ലയില്‍ പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി മോശമാണെന്നും നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ മെയിന്റനന്‍സ് ഗ്രാന്റ് വിതരണത്തിന് മാനദണ്ഡമാക്കിയിരിക്കുന്നതിനാല്‍ ജില്ലക്ക് അര്‍ഹമായ ഫണ്ട് ലഭിക്കുന്നില്ലെന്നും അതിനാല്‍ റോഡിന്റെ വിസ്തൃതി അടിസ്ഥാനമാക്കി ഫണ്ട് ലഭ്യമാക്കാന്‍ നടപടി വേണമെന്ന് ഡി.ഡി.സി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലയിലെ റോഡുകള്‍ക്കിരുവശവും കാഴ്ച മറയ്ക്കുന്നവിധമുള്ള കുറ്റിക്കാടുകള്‍ വെട്ടിനീക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം. കാട്ടാന ശല്യംമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ശ്രീമന്ദിരം ശശികുമാര്‍, എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ്, അസി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ.ഷീല, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago