പാനൂര്‍ മേഖലയില്‍ അണയാതെ അക്രമം
പാനൂര്‍: തെരഞ്ഞെടുപ്പ് ചൂടിനിടയിലുംപാനൂര് മേഖലയില്‍ അണയാതെ അക്രമം. ഇന്നലെ പാത്തിപ്പാലത്ത്ംകോണ്ഗ്രസ്അനുഭാവികളുടെകടയ്ക്ക് നേരെ ബോംബേറും തീയിടലും നടന്നു.
പുലര്‍ച്ചെ രണ്ടോടെയാണ് രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള പാത്തിപ്പാലത്തെ മിനര്‍വ ടെയ്ലേഴ്സിന് നേരെ ബോംബേറുണ്ടായത്. ബോംബറില്‍ കടയുടെ ഷട്ടറിന് കേടുപാട് പറ്റി.
തിങ്കാളാഴ്ച്ച രാത്രിയിലാണ് കൂരാറ കുന്നോത്ത് മുക്ക് പ്രദേശത്തെ യുഡിഎഫ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.
കോണ്‍ഗ്രസ് അനുഭാവിയായ അശോകന്റെ കടയ്ക്ക് മുന്നിലിട്ടാണ് തീയിട്ടത്. പാനൂര്‍ മേഖലയില്‍ പലയിടങ്ങളിലായി യു.ഡി.എഫ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ഇന്നലെ രാത്രിയില്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് സി.ഐ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരാജയഭീതിയില്‍ സി.പി.എമ്മുകാര്‍ വ്യാപകമായി അക്രമമഴിച്ചുവിട്ട് ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."