മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 30 ലക്ഷം രൂപ വിതരണം ചെയ്തു
ആലപ്പുഴ: പ്രകൃതിക്ഷോഭത്തില്‍പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്കും സാരമായ രോഗങ്ങള്‍ മൂലം ചികിത്സാ സഹായം ആവശ്യപ്പെട്ടവര്‍ക്കും അപകടമരണത്തില്‍പ്പെട്ടവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അമ്പലപ്പുഴ താലൂക്കില്‍ അനുവദിച്ച 30 ലക്ഷം രൂപ മന്ത്രി ജി. സുധാകരന്‍ വിതരണം ചെയ്തു.
169 പേര്‍ക്കാണ് മണ്ഡലത്തില്‍ ധനസഹായം ലഭിച്ചത്. പ്രകൃതി ക്ഷോഭത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട അഞ്ചുപേര്‍ക്ക് 1,04,900 രൂപ വീതവും അപകടമരണം സംഭവിച്ച മൂന്നുപേരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപ വീതവും മാരകമായ രോഗം ബാധിച്ച ആറു പേര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കി. പുറക്കാട് പുതുവല്‍ രതീഷ്‌കുമാര്‍, പുറക്കാട് പുതുവല്‍ രാജശേഖരന്‍, കളര്‍കോട് ചെമ്പൂത്തറ ശാന്ത, കാരൂര്‍ പുത്തന്‍പറമ്പ വേണു, കാരൂര്‍ നടുവിലേമഠത്തില്‍പറമ്പില്‍ വാമനന്‍ തുടങ്ങിവര്‍ക്കാണ് പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടതിന് സഹായം അനുവദിച്ചത്.
പുറക്കാട് വാണിയം പുരയ്ക്കല്‍ ജോസഫ്, കളര്‍കോട് അരുനിവാസില്‍ ചന്ദ്രബോസ്, പുന്നപ്ര അയ്യാംപറമ്പ് മുത്തമ്മ, മുല്ലാത്ത് ചിറയില്‍വീട് ബീവി, നീര്‍ക്കുന്നം മുഹമ്മദ് ഷാഫി, വട്ടയാല്‍ റോസ് ഹൗസ് ബഷീര്‍ തുടങ്ങിയവര്‍ക്ക് ചികിത്സാ സഹായമായി ഓരോ ലക്ഷം രൂപ വീതം നല്‍കി. തോട്ടപ്പള്ളി കളത്തില്‍ പ്രഭ, തോട്ടപ്പള്ളി നാടുപറമ്പില്‍ റീന ഷാജി, ബീച്ച് വാര്‍ഡ് രാജം തുടങ്ങിയവര്‍ക്ക് വീട്ടിലെ അപകടമരണവുമായി ബന്ധപ്പെട്ടുള്ള ധനസഹായമായി ഒരുലക്ഷം രൂപവീതം വിതരണം ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന വിതരണ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, വൈസ് പ്രസിഡന്റ് രാജ് മോഹന്‍, തഹസില്‍ദാര്‍ ആശ സി. എബ്രഹാം, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."