HOME
DETAILS
MAL
വിമാനാപകടം: രണ്ടുപേരെ കണ്ടെത്താനായില്ല, തിരച്ചില്‍ ആരംഭിച്ചു
backup
August 07 2020 | 17:08 PM
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിച്ച ശേഷം നടന്ന പരിശോധനയില്‍ രണ്ടുപേരെ കാണാനില്ല. മൊത്തെ യാത്രക്കാരില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നാണറിയുന്നത്. വിമാനത്തിനിടയില് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ലാന്‍ഡിംഗിനിടെ തെറിച്ചുപോയതാകാനും സാധ്യതയുണ്ട്.
വിവിധ ആശുപത്രികളിലാണ് പലരും ചികിത്സയില്‍ കഴിയുന്നത്. മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലായിരുന്നു ആദ്യം പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 20 പേര് ചികിത്സയിലുണ്ട്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 36 പേരും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 18 പേരും കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ 20 പേരും ചികിത്സയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."