നഗരത്തില്‍ കോര്‍പറേഷന്‍ വക'കൊതുകുവളര്‍ത്തു കേന്ദ്രം'
കണ്ണുര്‍: തുറന്ന ഓടയിലൂടെ ഒഴുകുന്ന മലിനജലം ജനകീയാരോഗ്യത്തിന് ഭീഷണിയാകുന്നു.കക്കാട് ധനലക്ഷ്മി ആശുപത്രി റോഡിലെ നൂറ് മീറ്ററിലധികം ദൂരത്തില്‍ തുറന്ന ഓടയിലൂടെ മലിനജലം ഒഴുകുന്നതു കാരണം യത്രക്കാരും,പരിസരപ്രദേശത്തുള്ളവരും കടുത്ത ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി നടക്കുകയാണ്. താണ ഭാഗത്തു നിന്നും ടൗണിലേക്ക് അടുത്ത വഴിയായതിനാല്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്.
നിരവധി കാല്‍നടയാത്രക്കാരും റോഡിലൂടെ യാത്രചെയ്യുന്നുണ്ട്.വിവിധ സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നതായാണ് പ്രദേശത്തുകാരുടെ പരാതി.ഓടയിലെ,മലിനജലവും,മാലിന്യവും പ്രദേശത്ത്‌കൊതുകുപരത്താനിടയാക്കുകയാണ്. ഇതുകാരണം കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും പകര്‍ച്ച വ്യാധി ഭീഷണിയിലാണ്. അടിയന്തിരമായി ഓവുചാലിന് മുകളില്‍ കോണ്‍ക്രീറ്റ് സ്‌ളാബ് പണിയണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."