സത്രവേദിയിലെ ആരോഗ്യ സംഘത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന്
അമ്പലപ്പുഴ: സത്ര വേദിക്കരികില്‍ സേവനം നടത്തുന്ന ആരോഗ്യ സംഘത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധ നേടുന്നു.
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററി ടിന്റെ നേതൃത്വത്തില്‍ പ്രത്യേക ആരോഗ്യ സംഘം പ്രവര്‍ത്തിക്കുന്നു. ഒരു ഹൗസ് സര്ജന് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് എന്നിവരടങ്ങുന്ന സംഘമാണ് സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്. പാചകപുര, ശൗചാലയം, കലവറ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും പരിശോധന നടത്തുന്നതു കൂടാതെ മാലിന്യം വീഴുന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്യുന്നു.
സത്ര വേദിയിലെത്തുന്നവര്‍ക്ക് അടിയന്തിര ചികിത്സയും ഈ സംഘത്തില്‍ നിന്ന് ലഭ്യമാകും.സത്രം ആരംഭിക്കുന്നതിന് മുന്‍പ് ഡപ്യൂട്ടി ഡി.എം.ഒ ഡോ.സിദ്ധാര്‍ത്ഥന്റെ നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെയാണ് ഇവരുടെ സേവനം ലഭ്യമാകുക .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."