വിവാദ വീഡിയോ: കെ. സുധാകരനെതിരെ വനിതാ കമ്മിഷന് കേസെടുത്തു
കൊച്ചി: കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വീഡിയോ എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞദിവസം കെ. സുധാകരന്റെ ഫെയ്സ്ബുക്കിലിട്ട വീഡിയോയാണ് വിവാദമായത്. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന തലക്കെട്ടോടെയാണ് ഷോട്ട് ഫിലിം മാതൃകയിലുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നും പരസ്യത്തില്‍ പറയുന്നു. ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയിട്ട് കാര്യമുണ്ടായില്ല എന്നും പരസ്യത്തിലുണ്ട്.
എല്‍ഡിഎഫ് സ്ഥനാര്ഥികൂടിയായ കണ്ണൂര്‍ എംപി പി കെ ശ്രീമതിയെ ലക്ഷ്യം വച്ചാണ് പരസ്യചിത്രം തയ്യാറാക്കിയത്. ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കില്‍ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്നാണ് പരാമര്‍ശം. 'ഇനി ഓന് പോകട്ടെ. ഓന് ആണ്കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ' എന്നും പറയുന്നു.
വീഡിയോയ്ക്കെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലിസിലും പരാതി നല്‍കിയിരുന്നു.
https://www.facebook.com/ksudhakaraninc/videos/638145909966250/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."