HOME
DETAILS

സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി: ജനപ്രതിനിധികളുടെ യോഗം ചേരും

  
backup
April 29 2017 | 19:04 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%a6-6



ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് യജ്ഞത്തിന്റെ വിശദവിവരങ്ങള്‍ നല്‍കുന്നതിനായി ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു.
സിവില്‍ സ്‌റ്റേഷനിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ലൈഫ് മിഷന്റെ വിശദാംശങ്ങള്‍ ജനപ്രതിനിധികളിലെത്തിക്കാന്‍ യോഗം ചേരണമെന്ന ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മേയ് ആറിന് വൈകിട്ട് 4.30ന് ആലപ്പുഴ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു.
ദേശീയപാത ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 55 ശതമാനം പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു.കണ്ടംകരി-വേള്ളാമത്ര-കണ്ണാടി റോഡിന്റെ മൂന്നാറ്റുംമുഖം മുതല്‍ ചാലേച്ചിറ വരെയുള്ള ഭാഗത്തിന്റെ നിര്‍മാണത്തിന് 24 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ദേശീയപാതയിലെ പാതിരപ്പള്ളിവരെയുള്ള ഭാഗത്തെ ടാറിങ് മേയ് 20നും ഹരിപ്പാട്-കൃഷ്ണപുരം ഭാഗത്തെ ടാറിങ് മേയ് 25നകവും പൂര്‍ത്തീകരിക്കും.
പുറക്കാടു മുതല്‍ ഹരിപ്പാട് വരെയുള്ള ടാറിങ് പൂര്‍ത്തീകരിച്ചു. നാലു റീച്ചായാണ് പദ്ധതി നടക്കുന്നത്. 66 കോടി രൂപയാണ് ദേശീയപാത പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
പുതിയ പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ അദാലത്ത് സംഘടിപ്പിക്കണമെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ ഏറെ നടക്കുന്ന ഒറ്റപ്പുന്ന ജങ്ഷനില്‍ ട്രാഫിക് ലൈറ്റ് സ്ഥാപിക്കണമെന്നും ഒറ്റപ്പുന്ന മുതല്‍ എക്‌സറേ ജങ്ഷന്‍ വരെ ദേശീയപാതയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്നും ചേര്‍ത്തല നഗരസഭാധ്യക്ഷന്‍ ഐസക് മാടവന ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ജില്ലാക്കോടതി, ഇരുമ്പുപാലം ജങ്ഷനുകളില്‍ പൊലീസ് നടത്തുന്ന ഹെല്‍മറ്റ് പരിശോധന മൂലം ഗതാഗതക്കുരുക്ക് രൂപപ്പെടുന്നുണ്ടെന്നും പരിശോധനകള്‍ തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് മാറ്റണമെന്നും ധനമന്ത്രി ഡോ.റ്റി.എം. തോമസ് ഐസകിന്റെ പ്രതിനിധി കെ.ഡി. മഹീന്ദ്രന്‍ ആവശ്യപ്പെട്ടു. പുളിക്കീഴ് റഗുലേറ്റര്‍ സ്ഥാപിക്കാന്‍ നബാര്‍ഡിന് പദ്ധതി തയാറാക്കി നല്‍കണമെന്നും തൃക്കുന്നപ്പുഴയിലെ മംഗലത്തും കെ.വി. ജെട്ടിയിലുമുള്ള തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അപകടമുണ്ടാകുമെന്നും അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോണ്‍ തോമസ് ആവശ്യപ്പെട്ടു.ആലപ്പുഴ ബൈപാസിന്റെ നിലവിലെ നിര്‍മാണ പുരോഗതിയും ഫണ്ട് അനുവദിക്കല്‍ സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കണമെന്നും കടലാക്രമണം തടയാന്‍ കടല്‍ഭിത്തി കെട്ടുന്നതിന് കൂടുതല്‍ പണം അനുവദിക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു.
ഓരുമുട്ട് യഥാസമയം സ്ഥാപിച്ചിട്ടും ഓരുവെള്ളംകയറി കൃഷി നശിക്കാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിച്ച് ഉദ്യോഗസ്ഥ അനാസ്ഥയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് പറഞ്ഞു.
ആലപ്പുഴ ബൈപാസിന്റെ നിര്‍മാണ പുരോഗതി, ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍, മാസപുരോഗതി എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  19 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  19 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  19 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  19 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  19 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  19 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  19 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  19 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  19 days ago