മൂന്നു വയസുകാരന് ക്രൂര പീഡനം: ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ: വീണ്ടും തൊടുപുഴയിലേതിന് സമാനമായ സംഭവം
കൊച്ചി: പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസ്സുകാരനെ ക്രൂരമായ മര്‍ദനമേറ്റ നിലയില്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്ത് താമസിക്കുന്ന മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടരുന്നത്.
കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഈയിടെ തൊടുപുഴയില്‍ ഏഴു വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തെതുടര്‍ന്ന് മരിച്ച സംഭവവുമായി ഈ കേസിനും സമാനതകളുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
വീടിന്റെ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം. കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളും പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടിയുടെ പരുക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നതല്ല. ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തിയിട്ടുണ്ട്.
കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു.
മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ് എന്നാണ് വിവരം. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും ഒന്നുപോലും മലയാളികള്‍ക്ക് പാഠമാകുന്നില്ല എന്നാണ് ഓരോ സംഭവങ്ങളും ആവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."