വെള്ളക്കെട്ട്: ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ ഗതാഗതം നിര്‍ത്തിവച്ചു
ചങ്ങനാശേരി: ജലനിരപ്പ് ക്രമതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയി ലേക്കുള്ള ചെറുതും വലുതുമായ എല്ലാ വാഹനങ്ങളുടെയും സര്‍വിസ് നിര്‍ത്തിവച്ചു. മനക്കച്ചിറ മുതല്‍ ആലപ്പുഴ വരെ എ.സി റോഡില്‍ മുട്ടറ്റം മുതല്‍ അരഭാഗം വരെ വിവിധ ഭാഗങ്ങളില്ലായി ജലനിരപ്പ് ഉയരുകയും ചെയതതോടെയാണ് പോലീസും ഗതാഗത വകുപ്പും എ.സി റോഡില്‍ എല്ലാവിധ വാഹന ങ്ങളുടെയും ഗതാഗതം നിരോധിച്ചത്.
പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ എ.സി റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡരുകിലെ വീടുകയിലേക്ക് വെള്ളം ഇരച്ചുകയറുന്നതും എ.സി റോഡിലെ ഗതാഗതാ നിരോധനത്തിനു കാരണമാണ്.
വാഹന ഗതാഗതം നിരോധിച്ചതോടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണ്ണമായും ഒറ്റപെട്ട നിലയിലാണ്. പോലീസ് സംഘവും ഫയര്‍ഫോഴ്സും അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ എ.സി റോഡില്‍ മനക്കച്ചിറക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."