പഞ്ചായത്തീരാജ് ശക്തിപ്പെടുത്തണമെന്ന് മന്ത്രി
ആലപ്പുഴ: പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകമായ ഗ്രാമസഭകളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മന്ത്രി ജി സുധാകരന്‍ തന്റെ വീട് നില്‍ക്കുന്ന പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഗ്രാമസഭായോഗത്തില്‍ പങ്കെടുത്തു.
രാവിലെ 9.15ന് തന്നെ മന്ത്രി വാര്‍ഡിലെ ഗ്രാമസഭ കൂടുന്ന കാസിം ഭായിയുടെ സിതാരയിലെത്തി. തുടര്‍ന്ന്് 9.30 ഓടെ ഗ്രാമസഭ ആരംഭിച്ചു. വാര്‍ഡിലെ എല്ലാ റോഡുകളും ടാര്‍ ചെയ്യുക എന്നത് യോഗത്തിലെ തീരുമാനമായി മന്ത്രി അവതരിപ്പിച്ചു. അതിനുള്ള പദ്ധതി തയ്യാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഹൈവേയും റോഡുവക്കും കൈയേറുവര്‍ക്കെതിരെ മന്ത്രി യോഗത്തില്‍ ശക്തമായി പ്രതികരിച്ചു. റോഡ് പണിയുമ്പോള്‍ വഴിയോരകച്ചവടക്കാര്‍ ജാഥ നയിച്ചിട്ട് കാര്യമില്ല. 99 ശതമാനം ചെയ്യാതിരിക്കുമ്പോള്‍ ഒരു ശതമാനം കൈയേറിയിട്ട് അതാണ് ജനാധിപത്യം എന്നു പറയുന്നതില്‍ ഒരു അര്‍ഥവും ഇല്ല.
കേരളത്തില്‍ പൊതുസമൂഹ ബോധം വളര്‍ന്നുവരണമെന്ന് മന്ത്രി പറഞ്ഞു. വികസനവും ആസൂത്രണവും രൂപപ്പെടേണ്ടത് താഴെത്തട്ടായ ഗ്രാമസഭയില്‍ നിന്നാണ്. ഗ്രാമസഭ വിളിച്ചുകൂട്ടാത്ത മെമ്പര്‍മാരുടെ അംഗത്വം റദ്ദാക്കപ്പെടും.
പഞ്ചായത്തംഗങ്ങള്‍ കക്ഷി രാഷ്ട്രീയ-ജാതിമത ഭേദമില്ലാതെ വേണം പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് മെമ്പര്‍ രമാ സദാശിവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, വൈസ് പ്രസിഡന്റ് വി.കെ വിശ്വനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിബി യു. വിദ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."