കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: എ.എ അസീസ്
കൊല്ലം: അറുപത് ശതമാനം സ്വകാര്യ കശുവണ്ടി ഫാക്ടറികളും കോര്‍പറേഷന്റെ 30 ഫാക്ടറികളും കാപ്പെക്‌സിന്റെ 10 ഫാക്ടറികളും പൂട്ടിക്കിടക്കുന്നതുമൂലം രണ്ടു ലക്ഷംവരുന്ന തൊഴിലാളി
കുടുംബങ്ങള്‍ പട്ടിണിയിലായെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു.
കുരീപ്പള്ളി വി.എല്‍.സി ഫാക്ടറി പടിക്കല്‍ യു.ടി.യു.സിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടണ്ടിയുടെ ക്ഷാമമെന്നാണു സ്വകാര്യ വ്യവസായികള്‍ പറയുന്നത്. എന്നാല്‍ കൂലി കുറച്ചാല്‍ ജോലി നല്‍കാമെന്ന നിലയില്‍ ചില സ്ഥലങ്ങളില്‍ തൊഴിലാളികളോടു വിലപേശലും പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ കൂലി കുറച്ചും വന്‍തോതില്‍ നിയമനിഷേധവും നടക്കുന്നുണ്ട്. വ്യവസായത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു തൊഴിലാളികളെ ചൂഷണം ചെയ്യാനും ഓണക്കാലത്തു കൂലിയുടെയും ബോണസിന്റെയും പേരില്‍ വിലപേശല്‍ നടത്താനുമാണു വ്യവസായികളുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്‌നപരിഹാരത്തിനു മുഖ്യമന്ത്രി ഇടപെടണമെന്ന് അസീസ് ആവശ്യപ്പെട്ടു. വെളിയം ബഥേല്‍ കാഷ്യു ഫാക്ടറി പടിക്കല്‍ അഡ്വ. ഫിലിപ്പ് കെ. തോമസും കുന്നത്തൂര്‍ കെ.എസ്.സി.ഡി.സി ഫാക്ടറി
പടിക്കല്‍ ഇടവനശേരി സുരേന്ദ്രനും കല്ലുംതാഴം ലക്ഷ്മണന്‍ കാഷ്യു കമ്പനി പടിക്കല്‍ സജി ഡി. ആനന്ദും സത്യഗ്രഹ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിവിധയിടങ്ങളിലായി കെ.എസ് വേണുഗോപാല്‍, കിളികൊല്ലൂര്‍ ശ്രീകണ്ഠന്‍, സെയ്ഫുദീന്‍ കിച്ചിലു, എസ്. ഹാരിസ്, സുനില്‍ മിലിനി, എല്‍. ബീന, കെ. രാമന്‍പിള്ള, ഉല്ലാസ് കോവൂര്‍, കിളികൊല്ലൂര്‍ ബേബി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."