HOME
DETAILS
MAL
കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ തള്ളി രാഹുല്‍: എല്ലാ അക്രമങ്ങളും സംഭവിക്കുന്നത് പാര്‍ട്ടികളുടെ ദൗര്‍ബല്യം കാരണം
backup
April 17 2019 | 16:04 PM
കണ്ണൂര്‍: വടക്കേമലബാറിലെ അക്രമ രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാത്തരം അക്രമത്തിനും കോണ്‍ഗ്രസ് എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എല്ലാ അക്രമങ്ങളും പാര്‍ട്ടികളുടെ ദൗര്‍ബല്യം കാരണമാണ് സംഭവിക്കുന്നതെന്ന് കാസര്‍കോട്ടെയും കണ്ണൂരിലെയും കൊലപാതകങ്ങളെ ഉദ്ദേശിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സി.പി.എമ്മിന്റെ പേര് പരാമര്‍ശിക്കാതെ രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അഹിംസയിലാണ് വിശ്വസിക്കുന്നത്. അക്രമ രാഷ്ട്രീയത്തിലൂടെ പാര്‍ട്ടികളെ ശക്തിപ്പെടുത്താനാകില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ളതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്കു മുന്നിലെത്താത്തതെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."