നെട്ടൂരില്‍ ഒച്ച് ശല്ല്യം രൂക്ഷമാകുന്നു
നെട്ടൂര്‍: ആഫ്രിക്കന്‍ ഒച്ച് ശല്ല്യം മൂലം ദുരിതത്തിലായി നാട്ടുകാര്‍. ഒച്ച് ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമായി. നെട്ടൂര്‍ സൗത്ത് പ്രദേശത്താണ് ഒച്ച് ശല്ല്യം രൂക്ഷമായിരിക്കുന്നത്. നഗരസഭ 24ാം ഡിവിഷനില്‍ തണ്ടാശേരി റോഡിലെ മൃഗാശുപത്രി സബ് സെന്റര്‍ പരിസരത്തെ ഒഴിഞ്ഞ പറമ്പ് ഒച്ച് കീഴടക്കിയിരിക്കയാണ്. ഇവിടെ നിന്നും സമീപത്തെ മതിലുകളില്ലം വിടുകളില്ലം കയറിക്കൂടുന്ന ഇവ വീടിന്അ ടുക്കളവരേ എത്തുന്നു. ഇത് മൂലം ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
മറ്റു വാര്‍ഡുകളിലും ഒച്ചിന്റെ ശല്യമുണ്ട്. മഴക്കാലമായതിനാല്‍ ഒച്ചില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മതിലുകളിലും വീടുകളിലും കയറുന്നവയെ ഉപ്പ് വിതറി തുരത്തുന്നുണ്ടെങ്കിലും പുല്ലുകളും മറ്റും നിറഞ്ഞ പറമ്പില്‍ നിന്നും വീണ്ടും കൂട്ടത്തോടെ എത്തുകയാഞ്. മഴ കനത്തതോടെ വ്യാപകമായി ഒച്ചുകളുടെ ശല്യം പെരുകുകയാണ്. രാത്രിയാണ് ഇവയുടെ സഞ്ചാരവും ഇരതേടലും.
നാട്ടുകാര്‍ പരാതിപെട്ടതിനേതുടര്‍ന്ന് നഗരസഭ അധികൃതര്‍ വാഹനത്തിലെ എത്തി ചില വീടുകളില്‍ കയറിയിറങ്ങി പോയതല്ലാതെ നടപടിയുണ്ടായില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ചമ്പക്കര, പേട്ട എന്നീ പ്രദേശങ്ങളിലാണ് മാസങ്ങള്‍ക്ക് മുമ്പ് ഒച്ചുകള്‍ പ്രത്യപ്രത്യക്ഷപെട്ടത്. പിന്നിട് നെട്ടൂര്‍, മരട് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."