അപകടക്കെണിയൊരുക്കി റോഡരികിലെ കുഴി; യാത്രക്കാര്‍ ദുരിതത്തില്‍
കുന്നിക്കോട്: കലുങ്ക് തകര്‍ന്ന് റോഡരികില്‍ രൂപപ്പെട്ട ആഴമേറിയ കുഴി വാഹനയാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു.
പനമ്പറ്റപുനലൂര്‍ റോഡില്‍ കാര്യറയ്ക്കു സമീപത്താണ് മൂന്നു മീറ്ററിലേറെ ആഴത്തില്‍ കുഴി രൂപപ്പെട്ടത്. മഴയെ തുടര്‍ന്നുള്ള ശക്തമായ കുത്തൊഴുക്കില്‍ കലുങ്കിന്റെ വശം തകര്‍ന്നതാണ് കുഴി രൂപപ്പെടാന്‍ കാരണം. റോഡിന് ഇരുവശത്തുമുള്ള വയലില്‍നിന്ന് വെള്ളമൊഴുകാന്‍ നിര്‍മിച്ച കലുങ്കിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു.
റോഡിന്റെ ഇരുഭാഗത്തു ിന്നും വാഹനങ്ങള്‍ ഇറക്കമിറങ്ങിവരുന്ന ഭാഗത്തായതിനാല്‍ വാഹനങ്ങള്‍ക്ക് വശം നല്‍കാനും കഴിയുന്നില്ല.
കൊടി നാട്ടി അപകട ുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും രാത്രിയില്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ വാഹനങ്ങള്‍ കുഴിയില്‍ വീഴാനിടയുണ്ട്. തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
പനമ്പറ്റ പേപ്പര്‍മില്‍ റോഡ് ഉന്നതനിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനിടെയാണ് കലുങ്ക് തകര്‍ന്നത്. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലെ അപകടാവസ്ഥ വേഗം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."