ഭൂമി-ഭവന രഹിതര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുമതി
കൂത്താട്ടുകുളം : നഗരസഭ പരിധിയിലെ ഭൂമി-ഭവന രഹിതര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാന്‍ കൂത്താട്ടുകുളത്ത് ഫ്ളാറ്റ് സമുച്ചയ നിര്‍മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുമതിയായി. ചമ്പമല വെങ്കുളം ഭാഗത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം നാല് നിലകളിലായി 24 കുടുംബങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പി .എം.എ.വൈ പദ്ധതി പ്രകാരം നാല്‍പ്പത് കുടുംബങ്ങള്‍ക്കായുള്ള പാര്‍പ്പിട പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്.ഒരു ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലയില്‍ ഭൂരഹിത ഭവന രഹിതര്‍ക്കായി അനുവദിച്ചിട്ടുള്ള പദ്ധതിയാണ് കൂത്താട്ടുകുളത്തേത്.ഫ്്്ളാറ്റിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ബില്‍ഡേഴ്സിന്റെ സംഘടനയെയാണ് ചുമതലപ്പെടുതിയിട്ടുള്ളത്.ചെലവിന്റെ 80 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി തുക സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 20 നകം നിര്‍മ്മാണമാരംഭിക്കും.പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ പി.എം.എ.വൈ പാര്‍പ്പിട പദ്ധതി സംസ്ഥാനത്ത് കൂത്താട്ടുകുളം നഗരസഭയിലാണ് അനുവദിച്ചിട്ടുള്ളത്.ഇതിന്റെ നിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ വകുപ്പിന് കീഴിലുള്ള ബി ല്‍ഡിംഗ് മെറ്റിയല്സ് ആന്‍ഡ് പ്രമോഷന് കൗണ്‍സിലാണ് നിര്‍വ്വഹിക്കുന്നത്.മൂന്ന് മാസത്തിനകം ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തികരിക്കുവാനാണ് ലക്ഷ്യം വക്കുന്നതെന്ന് നഗരസഭ ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."