മാനഭംഗ കേസില്‍ ഇരയായ യുവതിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മാനഭംഗ കേസിലെ ഇരയായ യുവതിക്കെതിരെ കളമശ്ശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം സ്വദേശിനിയായ 30 കാരി നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് മര്‍ദിച്ച് എന്നാരോപിച്ച് തൃക്കാക്കര സ്വദേശിയായ യുവാവ് നല്കിയ കേസാണ് ജസ്റ്റിസ് എബ്രഹാം മാത്യു റദ്ദാക്കിയത്.
കള്ള കേസ് നല്കി മാനഭംഗ കേസിലെ ക്രിമിനല്‍ നടപടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി ബോധിപ്പിച്ചു.
2017 ഏപ്രില്‍ 12 ന് കാറില്‍ പോകുകയായിരുന്ന തന്നെ ഒരു സംഘം തടഞ്ഞുവച്ച് ആക്രമിച്ചു. തന്റെ പരാതി അവഗണിച്ച പൊലിസ് തനിക്കെതിരെ കേസെടുത്തു. യുവതി വലതു കവിളില്‍ അടിച്ചെന്നാണ് യുവാവ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ഇടത്തെ കവിളിലിലെ പരിക്ക് എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. ഇത് സംശായാസ്പദമാണ്. യുവാവിന്റെ പരാതിയില്‍ എ.എസ്.ഐസാക്ഷിയാണ്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ എ.എസ്.ഐ. സാക്ഷിയല്ലെന്ന് കണ്ടെത്തിയ കോടതി, യുവാവിന്റെ പരാതിയില്‍ പൊലിസ് ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന് വിലയിരുത്തി. തന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നുള്ള യുവതിയുടെ ആക്ഷേപം ഗൗരവമായി കാണണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."