മഴ മൂലമാണ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയത്: ഒഴിവായത് വന്‍ ദുരന്തം, കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
വിമാനാപകടം നടന്ന കരിപ്പൂര്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് അദ്ദേഹം എത്തുക.
അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുമായിരുന്നുവെന്നും വലിയ അപകടമാണ് ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.
നാടിനെ ഞെട്ടിച്ച അപകടത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. വിശദമായ
അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിന് പോലും കാത്ത് നില്‍ക്കാതെ മന്ത്രി നേരിട്ട് കരിപ്പൂരിലെത്തുന്നത്.
കരിപ്പൂരില്‍ അപകടം ഉണ്ടായതിന്റെ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."