മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: അണക്കെട്ട് തുറക്കേണ്ടത് തമിഴ്‌നാടെന്ന് മന്ത്രി എം.എം മണി
ഇടുക്കി: ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നെന്ന് വൈദ്യുത മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്‌നാടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133.85 അടിയിലേക്ക് എത്തിയിരുന്നു. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ
ജലനിരപ്പ് 132 അടിയിലെത്തിയതോടെ കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദ്ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.ചപ്പാത്ത്, വള്ളക്കടവ് ,ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ കഴിഞ്ഞ ദിവസം മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.
അതേ സമയം ഇടുക്കി രാജമലയിലെ ദുരന്തത്തില്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കമ്പനിയുടെ നിയമപരമായ തൊഴിലാളികളാണ് മരിച്ച എല്ലാവരും. അതിനാല്‍ തന്നെ കമ്പനിക്ക് ഉത്തരവാദിത്വം സ്വഭാവികമായും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."