കടകള്‍ക്കുമുന്നില്‍ വെള്ളക്കെട്ട്; വ്യാപാരികള്‍ ദുരിതത്തില്‍
ചേര്‍ത്തല: വടക്കേയങ്ങാടി കവലമുട്ടം മാര്‍ക്കറ്റ് റോഡില്‍ വെള്ളക്കെട്ടുമൂലം വ്യാപാരികള്‍ ദുരിതത്തില്‍. കഴിഞ്ഞ എതാനും ദിവസങ്ങളായി പെയ്യുന്ന മഴയില്‍ കാണ നിറഞ്ഞ് റോഡിലും വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നിലും വെള്ളം നിറഞ്ഞതാണു വ്യാപാരികളെ വലക്കുന്നത്.
മുട്ടംപള്ളിക്കു തെക്കുവശമുള്ള കലുങ്കിനുള്ളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതാണു കാണയിലെ ഒഴുക്കിനു തടസമാകുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
കലുങ്ക് പൊളിച്ചുപണിയണമെന്നു കഴിഞ്ഞ കുറേവര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു കിഴക്കുവശമുള്ള പ്രദേശത്തുനിന്ന് ഉത്ഭവിച്ച് മുട്ടം മാര്‍ക്കറ്റിലെയും സമീപപ്രദേശങ്ങളിലെയും മാലിനജലം തെക്കേയങ്ങാടി കവലയ്ക്കു തെക്കുവശത്തുകൂടി സ്വകാര്യ ബസ് സ്റ്റാന്‍ഡുവഴി എ.എസ് കനാലിലേയ്ക്കാണു തള്ളുന്നത്. രണ്ടു പതിറ്റാണ്ടുമുന്‍പ് നിര്‍മിച്ച ഈ കാണ പല സ്ഥലത്തും മണല്‍ നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.
അധിക വെള്ളം വരുമ്പോള്‍ കാണ കരകവിഞ്ഞു മലിനജലം റോഡിലാകെ പരന്നൊഴുകാറാണു പതിവ്. കഴിഞ്ഞ ദിവസം വ്യാപാരികളുടെ പരാതിയെ തുടര്‍ന്നു നഗരസഭാ അധികൃതര്‍ മുട്ടം പള്ളിക്കു തെക്കുവശത്തെ കലുങ്കിനടിയിലുണ്ടായ തടസം താല്‍ക്കാലികമായി നീക്കിയിരുന്നു. എന്നാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഇതു ശാശ്വത പരിഹാരമല്ലെന്നാണു വ്യാപാരികള്‍ പറയുന്നത്.
മലിനജല ഒഴുക്കിനു സ്ഥിരമായി തടസം സൃഷ്ടിക്കുന്ന മുട്ടം പള്ളിക്കു സമീപത്തെ കാണ പൊളിച്ചുപണിയുക, മാര്‍ക്കറ്റിനു മുന്‍വശത്തുനിന്നു കിഴക്കോട്ട് പുതിയ കാണ പണിതു നടക്കാവ് കവലമുതല്‍ കിഴക്കോട്ടുള്ള കാണയില്‍ ബന്ധിപ്പിക്കുക, മുട്ടം പള്ളിക്ക് തെക്കോട്ട് നടക്കാവ് കവലവരെയുള്ള റോഡിന് ഇരുവശവും പുതിയ കാണ പണിത് വെള്ളംകെട്ടിക്കിടക്കാതെ സംരക്ഷിക്കുക, ഈ മേഖലകളില്‍ നികത്തിയിട്ടുള്ള തോടുകള്‍ കണ്ടെത്തി പുനസ്ഥാപിച്ചു ജലം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു വ്യാപാരികള്‍ നഗരസഭാ അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."