ഷോര്‍ട്ട് സര്‍ക്യൂട്ട് : തളിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം പൂട്ടി: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് യു.ഡി.എഫ്
വാടാനപ്പള്ളി : തളിക്കുളം ഹെല്‍ത്ത് സെന്ററും പുതിയതായി തുടങ്ങിയ കുടുംബരോഗ്യ കേന്ദ്രവും ഷോര്‍ട്ട് സിര്‍ക്യൂട്ടു മൂലം അടച്ചു പൂട്ടി.
നിരവധി ആളുകള്‍ പനി മൂലം ആശുപത്രിയില്‍ എത്തുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് യു.ഡി.എഫ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. ആശുപത്രിക്ക് ചുറ്റും വലിയ വെള്ളക്കെട്ട് രൂപം കൊണ്ടിരിക്കുകയും അതേ തുടര്‍ന്ന് ഷോട്ട് സര്‍ക്യൂട്ട് മൂലം ഇപ്പോള്‍ കറന്റ് കണക്ഷനും കട്ടു ചെയ്തിരിക്കുകയാണ്.
രോഗികള്‍ക്ക് വരുവാനോ വന്നാല്‍ തന്നെ പരിശോധന നടത്താനോ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് ആശുപത്രി നില്‍ക്കുന്നത്.
ഉടന്‍ തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലത്തേക്കു മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്നും പഞ്ചായത്ത് മെമ്പര്‍മാര്‍ പറഞ്ഞു.
മഴ ശക്തമാവുന്നതന് മുന്‍പു ആശുപത്രി താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തുമെന്നും എം.എല്‍.എ ഉദ്ഘാടന പരിപാടിയുടെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞെങ്കിലും അതിനു വേണ്ടി യാതൊന്നും ചെയ്തില്ല.
പദ്ധതി പ്രകാരം 44 ലക്ഷം രൂപ ഉണ്ടായിട്ടും ഏറ്റവും ആവശ്യമായ ഒരു കാര്യമായിരുന്നിട്ടും അതിനോടു എം.എല്‍.എ പുറം തിരിഞ്ഞു നിന്നതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും മെമ്പര്‍മാര്‍ പറഞ്ഞു.
എല്ലാം സെക്രട്ടറി ചെയ്യട്ടെ എന്ന രീതിയില്‍ പോകുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സമീപനം ജനങ്ങളെ കളിയാക്കുന്നതിനു തുല്യമാണ്.
യഥാസമയം തോടുകളും കാനകളും വൃത്തിയാക്കുന്നതില്‍ വന്ന വീഴ്ചയാണ് തളിക്കുളത്ത് വെള്ളക്കെട്ട് ഇത്ര രൂക്ഷമായ അവസ്ഥയിലേക്ക് കൊണ്ടു വന്നെത്തിച്ചത്.
വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭയമാണ് എം എല്‍.എക്ക്. എം.എല്‍.എ.യും പ്രസിഡന്റും നിലവിലുള്ള സാഹചര്യത്തില്‍ അത്ര രൂക്ഷമല്ലാത്ത സ്ഥലത്തേക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തഹസില്‍ദാര്‍ ,വില്ലേജ് ഓഫിസര്‍, ഫയര്‍ ഫോഴ്‌സ് എല്ലാം വിളിച്ചു വരുത്തുകയും എന്നിട്ട് അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാതെ ഫോട്ടോയും ചാനല്‍ ഷൂട്ടിങ്ങും നടത്തി നാടകം കളിക്കുയായിരുന്നു.
പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഉടന്‍ തുറന്ന് അവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും മെമ്പര്‍മാരായ പി.ഐ ഷൗക്കത്തലി, കെ.എ ഹാറൂണ്‍ റഷീദ്, പി.എസ് സുല്‍ഫിക്കര്‍, സുമന ജോഷി, എ.ടി നേ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."