ഒറ്റപ്പാലത്ത് മാംസ വില്പന ശാലകള്‍ക്ക് താഴുവീണു
ഒറ്റപ്പാലം:ഒറ്റപ്പാലത്ത് മാംസ വില്പനശാലകള്ക്ക് താഴുവീണു. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നഗരസഭയിലെ ആരോഗ്യ വിഭാഗം നടപ്പിലാക്കിയതോടെ മാംസവില്പന ശാലകളെല്ലാം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തത് ഈസ്റ്റ് ഒറ്റപ്പാലം, നഗരസഭ മാര്ക്കറ്റ്കോംപ്ലക്സ്, തോട്ടക്കര എന്നിവിടങ്ങളിലായി 7 മാംസവില്പന ശാലകളാണ് പൂട്ടി സീല്‍ ചെയ്തത്.
പൂളകുണ്ട് നിവാസികള്‍2016ല്‍ സബ്ഡിവിഷന് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി നടപടി. ഒറ്റപ്പാലം നഗരസഭ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട പൂളകുണ്ട് കുന്നുംപുറം പ്രദേശത്തെ ജനസാന്ദ്രമായ ലക്ഷം വീടിനു സമീപം അറവുശാലയിലെ മാലിന്യങ്ങള്‍ തള്ളുന്നതുമൂലം ഗുരുതരമായ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതായി കാണിച്ചായിരുന്നു പരാതി.
നജീബ് തെരുവത്തകത്ത് വീട് ഈസ്റ്റ് ഒറ്റപ്പാലം, സെക്രട്ടറി ഒറ്റപ്പാലം കുളമുണ്ട്പരാതിനഗരസഭ എന്നിവര്‍ എതിര്‍കക്ഷികളായാണ് പൂളകുണ്ട് നിവാസികള്‍ പരാതി നല്‍കിയിരുന്നത്.
ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ക്രിമിനല്‍ നടപടി നിയമത്തിലെ 138(2) പ്രകാരം 2018ജൂണ്‍ 27നാണ് ഉത്തരവ് ഇറക്കിയത്. അടിസ്ഥാനത്തിലാണ് നഗരസഭ എത്രയും പെട്ടെന്ന് മാലിന്യ പ്രശ്നങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള മാംസ വില്പനശാലകള് നിര്‍മിച്ചു നല്‍കണമെന്നും മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍സംരക്ഷണം നല്‍കണമെന്നും നഗരസഭാ കൗണ്‍സിലര്‍ ടി ഫായിസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."