HOME
DETAILS

സഹോദരിയില്‍നിന്ന് പരാതി എഴുതിവാങ്ങി യുവാവിന് പൊലിസിന്റെ ക്രൂരമര്‍ദനം

  
backup
April 17 2019 | 18:04 PM

%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf

 


കൊല്ലം: പൂര്‍വവൈരാഗ്യം കാരണം പൊലിസ് ഉദ്യോഗസ്ഥന്‍ സഹോദരിയില്‍ നിന്നും പരാതി എഴുതി വാങ്ങി യുവാവായ സഹോദരനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിച്ച സംഭവം ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവായി. സംസ്ഥാന പൊലിസ് മേധാവിക്കാണ് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. ക്രമസമാധാന ചുമതലയില്ലാത്ത ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് നിര്‍ദേശം. കുറ്റക്കാരനായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ ഡി.ജി.പി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കൊട്ടാരക്കര കോട്ടാത്തല സ്വദേശി എസ്. സുധനെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടച്ചെന്നാണ് പരാതി. ഇയാളുടെ സഹോദരന്‍ എസ്. ലാലുവിനെയും കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടച്ചിരുന്നു. പുത്തൂര്‍ എസ്. ഐ പ്രവീണിനെതിരേയാണ് പരാതി. കൊട്ടാരക്കര ഡിവൈ.എസ്.പിയെക്കൊണ്ട് കമ്മിഷന്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തൃപ്തികരമായ റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി. തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അന്വേഷണ വിഭാഗത്തിന് കേസ് കൈമാറി.


സഹോദരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പരാതിക്കാരനായ എസ്. സുധനെ കസ്റ്റഡിയിലെടുത്തതായി മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. റിമാന്‍ഡ് അപേക്ഷയില്‍ ഇക്കാര്യം മറച്ചുവച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൊട്ടാരക്കര കോടതിയില്‍ വിചാണയിലാണ്. തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവ് പ്രകാരം കോടതിയുടെ അനുമതി വാങ്ങി പുനരന്വേഷിക്കാന്‍ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എഫ്.ഐ.ആറിലും റിമാന്‍ഡ് അപേക്ഷയിലും തിരിമറി നടത്തുകയും അമിത ബലപ്രയോഗം നടത്തി സുധനെ പരുക്കേല്‍പ്പിക്കുകയും ചെയ്ത എസ്.ഐക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 2017 സെപ്റ്റംബര്‍ 22 മുതല്‍ 23 വരെ സ്റ്റേഷനില്‍ സുധന്‍ ഭീകര മര്‍ദനത്തിന് ഇരയായതായി കമ്മിഷന്‍ കണ്ടെത്തി. 25 ദിവസം ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതായും ഉത്തരവില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  12 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  13 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  13 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  13 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  14 hours ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  14 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  14 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  15 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  15 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  15 hours ago