HOME
DETAILS
MAL
അംഗങ്ങള്‍ക്ക് സ്വന്തം രാഷ്ട്രീയ നിലപാടിനനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെ.പി.എം.എസ്
backup
April 17 2019 | 18:04 PM
കോട്ടയം:ലോക്സഭാ ഇലക്ഷനില്‍ കേരള പുലയര്‍ മഹാസഭയിലെ (കെ.പി.എം.എസ്) അംഗങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ നിലപാടിന് അനുസരിച്ച് വോട്ടുരേഖപ്പെടുത്താമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മുണ്ടുക്കോട്ടയ്ക്കല്‍ സുരേന്ദ്രന് അറിയിച്ചു.
ദലിത് പീഡനങ്ങളും അശാസ്ത്രീയ സാമ്പത്തിക സംവരണ നിലപാടുകളും അനുസരിച്ച് അംഗങ്ങള്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പിന് ശേഷം സമര നടപടികളുമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."