പുരുഷന്‍മാരുടെ വാര്‍ഡ് തുറന്നുകൊടുത്തു
ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡ് തുറന്ന്‌കൊടുത്തു. കെട്ടിടത്തിന്റെ അറ്റകുറ്റപണിമൂലം പുരുഷവാര്‍ഡ് പൂട്ടയിട്ടിരിക്കുകയായിരുന്നു. പൂട്ടിയിട്ടത് കാരണം സ്ത്രീ വാര്‍ഡുകളിലാണ് പുരുഷരോഗികളേയും പ്രവേശിപ്പിച്ചിരുന്നത്. ഡയാലിസിസ് യൂണിറ്റ് കെട്ടിടം പാലി കെയര്‍ യൂണിറ്റ് ഉപകണങ്ങളുടെ വിതരണം എം. ബി. രാജേഷ് എം. പി. ഉദ്ഘാടനം ചെയ്തു.
ലാബറട്ടറിയുടെ ഉദ്ഘാടനം ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജനപ്രതിനിധികളാണ് നടത്തേണ്ടതെന്ന് ഡി. എം. ഒ. അറിയിച്ചതിനെത്തുടര്‍ന്ന് ലാബിന്റെ ഉദ്ഘാടനം താന്‍ നര്‍വ്വഹിക്കുന്നില്ലെന്ന് എം. പി. സദസ്സില്‍ അറിയിച്ചു.
ഡയാലിസിസ് സെന്റര്‍ ഒരു മാസത്തിനകം പ്രവര്‍ത്തിപ്പിക്കുന്നതരത്തില്‍ ജോലികള്‍ നടത്തണമെന്ന് എം. പി. ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ വി. വിമല അദ്ധ്യക്ഷയായി. വൈസ്‌ചെയര്‍മാന്‍ ആര്‍. സുനു, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പലത സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ അജിത. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. സെല്‍വരാജ്, കിടക്കകള്‍ സംഭാവന ചെയ്ത ലീല പ്രസംഗിച്ചു. ആശുപത്രി ഡോക്ടര്‍ അശ്വതി നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."