ജില്ലാ പഞ്ചായത്തില്‍ 111 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
കാക്കനാട് : ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ നൂറ്റി പതിനൊന്ന് കോടി രൂപയുടെ കരട് പദ്ധതിക്ക് വികസന സെമിനാറില്‍ അംഗീകാരം. രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാന്‍ പദ്ധതിയില്‍ ആറ് സ്‌കൂളുകളുടെ കെട്ടിട്ട നിര്‍മാണത്തിന് മൂന്നര കോടി രൂപയോളം മാറ്റി വെച്ചിട്ടുണ്ട്.
പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യ വര്‍ഷമായതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തെ വികസന കാഴ്ചപ്പാട് രേഖയും സെമിനാറില്‍ അംഗീകരിച്ചു. അടുത്ത ദിവസം ജില്ല പഞ്ചായത്ത് ഭരണ സമിതി കൂടി പദ്ധതി അംഗീകരിക്കുന്നതോടെ ജില്ല പഞ്ചായത്തിന്റെ 2017 '18 പദ്ധതികള്‍ക്ക് തുടക്കമാകും. പ്ലാന്‍,മെയന്റനസ് ഫണ്ട്കള്‍ക്ക് മാത്രം 111 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി വൈവിധൃമാര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആശസനില്‍ പറഞ്ഞു.
ആലുവ തുരുത്തില്‍ ജില്ല പഞ്ചായത്തിന്റെ ജൈവഫാമില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതിക്ക് തുടക്കമിടും. അടുത്ത വര്‍ഷം പദ്ധതി പ്രവര്‍ത്തനക്ഷമാകും.
നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡിയായി ഒരു കോടി, പി.എം.എ.വൈ ഭവന പദ്ധതിക്ക് നാല് കോടി, ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിങ് ഫണ്ടായി ഒരു കോടി, കൂട് മത്സ്യ കൃഷി, മുഴുവന്‍ വീടികളിലും പച്ചക്കറി തൈകള്‍ എത്തിച്ച് നല്‍കാന്‍ ഗ്രീന്‍ സെല്‍ഫി പദ്ധതി തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. പ്രിയദര്‍ശനി ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശസനില്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രഡിഡന്റ് ബി.എ മുത്തലിബ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി കെ.കെ.അബ്ദുല്‍ റഷീദ്, വിദഗ്ധ സമിതി അംഗങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."