മഞ്ഞപ്പിത്തം: പ്രതിരോധ നടപടികളുമായി ജില്ലാ സ്ക്വാഡ്
കൊച്ചി: കളമശ്ശേരിയിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം പകരുന്നത് നിയന്ത്രിക്കുവാന്‍ ജില്ലാ കലക്ടര്‍ രൂപീകരിച്ച സ്ക്വാഡ് പരിശോധനയെത്തുടര്‍ന്ന് ഇതുവരെ 22 ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ ഇതുവരെ അടച്ചു പൂട്ടി.
തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്ന സ്ക്വാഡ് ഇതുവരെ 54 ഭക്ഷണ വിതരണകേന്ദ്രങ്ങളാണ് പരിശോധിച്ചത്. 26ന് ആരംഭിച്ച പരിശോധനകളുടെ ഭാഗമായി ഹോട്ടലുകളും തട്ടുകടകളും ബേക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷണവിതരണകേന്ദ്രങ്ങളാണ് പരിശോധിക്കുന്നത്. ഇവയില്‍ ലൈസന്‍സ് ഇല്ലാതെയും, ശുചിത്വമില്ലാതെയും, ജീവനക്കാര്‍ക്ക് നിയമപരമായ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും, പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ 22 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള നേരിട്ടെത്തി കളമശ്ശേരിയിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
സ്ക്വാഡില്‍ ഫുഡ് സേഫ്റ്റി, നഗരസഭ, റവന്യു, ആരോഗ്യം എന്നീ വകുപ്പുകള്‍ പങ്കെടുത്തു. ഇതുവരെ 44 പേര്‍ക്കാണ് പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."