HOME
DETAILS
MAL
ശംഖുമുഖം ടൂറിസം കേന്ദ്രം; പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും
backup
July 18 2016 | 22:07 PM
തിരുവനന്തപുരം: ശംഖുമുഖം ടൂറിസം കേന്ദ്രത്തിലെ സിവില്‍, ഇലക്ട്രിക്കല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ടൂറിസം മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ഓണത്തിനും കര്‍ക്കടകവാവിനും മുന്‍പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ശംഖുമുഖത്തെ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നതിന് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. മേയര്‍ വി.കെ പ്രശാന്ത്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, ടൂറിസം ഡയരക്ടര്‍, ജില്ലാ കലക്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."