'അവന്‍ അങ്ങനെയാണ്, ആര്‍ക്ക് എന്ത് സഹായം ചെയ്യാനും ആദ്യം ഓടിയെത്തും' മകന്റെ ഓര്‍മയില്‍ ക്യാപ്റ്റന്‍ സാത്തെയുടെ മാതാപിതാക്കള്‍
നാഗ്പൂര്‍: 'അവന്‍ അങ്ങനെയാണ്, ആരെ സഹായിക്കാനും മുന്നിലുണ്ടാകും'.. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയെ കുറിച്ച് മാതാപിതാക്കള്‍ പറയുന്നത് ഇങ്ങനെയാണ്. അവന്‍ എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാത്തെ പറഞ്ഞു.
വസന്ത് സാത്തെയും ഭാര്യ നീലയും നാഗ്പൂരിലെ വീട്ടിലിരുന്ന് ദീപക് സാത്തെയുടെ വിയോഗത്തെ ഉള്‍ക്കൊള്ളുന്നത് മകന്റെ ധീര പ്രവൃത്തികളില്‍ അഭിമാനം കൊണ്ടാണ്.
എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാന്‍ഡറായിരുന്ന സാത്തെ നിരവധി തവണ സൈനിക വിമാനങ്ങള്‍ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. 30 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള സാത്തേ മികവിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തെ എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ദീപക് സാത്തെ എന്ന വിദഗ്ധനായ പൈലറ്റിന്റെ ഇടപെടലാണ് കരിപ്പൂര്‍ വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ വിമാനം കത്താനുള്ള സാധ്യതയുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ എയര്‍ ഇന്ത്യ എക്പ്രസിന്റെ വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളരുകയായിരുന്നു. ആദ്യം പുറത്തുവന്ന മരണ വാര്‍ത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ സാത്തെയുടേതായിരുന്നു
https://twitter.com/ANI/status/1291988956934893568
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."