HOME
DETAILS
MAL
സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറിയതായി പരാതി
backup
April 29 2017 | 20:04 PM
മാനന്തവാടി: വീട് നിര്‍മാണത്തിനാവശ്യമായ നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകാനായി താല്‍ക്കാലികമായി വിട്ടു നല്കിയ ഭൂമിയിലെ അതിര്‍ത്തിക്കല്ലുകള്‍ പൊളിച്ചതായി പരാതി. തരുവണ ഏഴാംമൈല്‍ കളരിക്കുന്നിലെ അയല്‍വാസികളായ അഞ്ചുപേര്‍ക്കെതിരെ ഇത് സംബന്ധിച്ച് പരാതി നല്‍കിയതായി സ്ഥലമുടമ പതിയില്‍ ആമിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഒരു വര്‍ഷം മുന്‍പാണ് റോഡിനായി താല്‍ക്കാലികമായി സ്ഥലം വിട്ടു നല്‍കിയത്. പിന്നീട് ഈ സ്ഥലം തിരിച്ചെടുത്ത് അതിര്‍ത്തിയില്‍ കല്ല്കെട്ടി തിരിച്ചിരുന്നു. ഇതിന്റെ ചിലഭാഗങ്ങളാണ് വീട്ടിലാളില്ലാത്ത സമയത്ത് രാത്രിയില്‍ അഞ്ചുപേര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തകര്‍ത്തത്. ഇതു സംബന്ധിച്ച് വെള്ളമുണ്ട പൊലിസില്‍ നല്കിയ പരാതിയില്‍ കേസെടുത്തതായി ആമിന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."