HOME
DETAILS

'ശബരിമലയുമായി' ബി.ജെ.പിക്ക് കളമൊരുക്കി കര്‍മസമിതി

  
backup
April 17 2019 | 18:04 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 


തിരുവനന്തപുരം: രാഷ്ട്രീയ താല്‍പര്യമില്ലെന്ന് പരസ്യമായി ആവര്‍ത്തിക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പരോക്ഷ പിന്തുണയുമായി ശബരിമല കര്‍മസമിതി. ശബരിമലയിലെ യുവതീ പ്രവേശന വിഷയം തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍മ സമിതി സ്വീകരിച്ചിരിക്കുന്നത്.


കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളില്‍ ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളുടെ ചിത്രങ്ങള്‍ സഹിതം കൂറ്റന്‍ ഹോര്‍ഡിങ്‌സുകള്‍ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. ഇത് ചട്ടലംഘനമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് അവ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ കലക്ടറുടെ നടപടിക്കെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നാണ് ശബരിമല കര്‍മസിമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍ കെ.പി ശശികല അറിയിച്ചിരിക്കുന്നത്.
രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയുമാണ് കൂറ്റന്‍ ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിച്ചതെന്നാണ് അവരുടെ വാദം. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ ബോധ്യപ്പെടുത്തിയിരുന്നതായും അവര്‍ പറയുന്നു. 'മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത് ', 'കറുപ്പുടുത്തവരെ കരയിച്ചതും കരളു തകര്‍ത്തതും കാണാതെ പോകരുത് ' തുടങ്ങിയ വാക്യങ്ങളോടെ ശബരിമല സമരവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിച്ചത്. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ, പേരോ ഉപയോഗിക്കുന്നില്ലെങ്കിലും പരോക്ഷമായി ബി.ജെ.പിക്കും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കും വോട്ട് നേടാന്‍ നിലമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago