മതപഠനശാലകളും ഉന്നത കലാലയങ്ങളും അനിവാര്യം: കെ.ടി ഹംസ മുസ്‌ലിയാര്‍
പൊഴുതന: ദീനിന്റെ നിലനില്‍പ്പും മഹല്ലുകളുടെ പുരോഗതിയും സാധ്യമാവാന്‍ മതപഠനശാലകളും ഉന്നത കലാലയങ്ങളും അനിവാര്യമാണെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. പൂര്‍വികര്‍ കഠിനാധ്വാനത്തിലൂടെ രൂപം നല്‍കിയ ദര്‍സ് പഠനങ്ങളുടെ ആധുനിക രൂപമായ അറബി കോളജുകള്‍ക്ക് എല്ലാസഹായ സഹകരണങ്ങളും നല്‍കി വളര്‍ത്തല്‍ നമ്മുടെ ബാധ്യതയാണെന്നും ധനവും സമ്പത്തും ആരോഗ്യവും ഇഹപര വിജയത്തിനുമായി വിനിയോഗിക്കാന്‍ ഓരോരുത്തരും തയാറാവണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു. ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമദാന്‍ കാംപയിന്‍ ജില്ലാതല ഉദ്ഘാടനം പൊഴുതനയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കണ്‍വീനര്‍ പി.സി ഇബ്‌റാഹീം ഹാജി അധ്യക്ഷനായി.
മുഹമ്മദ് കുട്ടി ഹസനി മുഖ്യപ്രഭാഷണം നടത്തി. ശിഹാബുദ്ധീന്‍ ഫൈസി, ശംസീര്‍ ഫൈസി, ശിഹാബ് ഫൈസി, കെ.പി.എസ് തങ്ങള്‍, യു കുഞ്ഞുമുഹമ്മദ്, മുസ്ഥഫല്‍ ഫൈസി, എ.കെ സുലൈമാന്‍ മൗലവി, കെ അലി മാസ്റ്റര്‍, അബ്ദുല്ലകുട്ടി ദാരിമി, സാജിദ് മൗലവി, കുഞ്ഞുമുഹമ്മദ് ദാരിമി സംസാരിച്ചു. മേഖലാ ഭാരവാഹികളായി അബ്ദുറഹ്മാന്‍ മേല്‍മുറി(ചെയ), ഷാജഹാന്‍ വാഫി, അഷ്‌റഫ് ഇടിയംവയല്‍, ശംസീര്‍ ഫൈസി(വൈ.ചെയ), അബ്ദുല്‍ലത്വീഫ് വാഫി(കണ്‍), വി.കെ ഉമര്‍ പെരിങ്കോട, നൗഷാദ് പൊഴുതന, ഹുസൈന്‍ മുസ്‌ലിയാര്‍ വലിയപാറ(ജോ.കണ്‍), യു കുഞ്ഞുമുഹമ്മദ്(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ടി.കെ അബൂബക്കര്‍ മൗലവി സ്വാഗതവും അബ്ദുല്‍ ലത്വീഫ് വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."