വൈദ്യുതിലൈന്‍ പൊട്ടിവീണു; അപകടം ഒഴിവായത് തലനാഴിരയ്ക്ക്
എടച്ചേരി: വൈദ്യുതി ലൈന്‍ പൊട്ടിവീണ് വഴിയാത്രക്കാര്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെത് തലനാരിഴയ്ക്ക്. അനര്‍ട്ട് ട്രാന്‍സ്ഫോമറില്‍ നിന്ന് തെക്കെ പൊന്നാറത്ത് താഴെക്ക് വലിച്ച വൈദ്യുതലൈനാണ് സ്വകാര്യ വ്യക്തിയുടെ ശീമ മരത്തില്‍ കുരുങ്ങി പൊട്ടി നിലത്ത് പതിച്ചത്.
വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം വൈദ്യുതലൈന്‍ പൊട്ടിവീണത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരായ വീട്ടമ്മയും വിദ്യാര്‍ഥിനിയുമാണ് അപകടവിവരം വൈദ്യുത ഓഫിസില്‍ വിവരമറിയിച്ചത്.
സ്വകാര്യബാങ്ക് ജീവനക്കാരനായ യുവാവ് ഈ സമയംഇതുവഴി കടന്നു പോയിരുന്നെങ്കിലും അപകടത്തില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരത്തില്‍ കുരുങ്ങി കിടന്ന വൈദ്യുത ലൈന്‍ അപകടാവസ്ഥയിലാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇലക്ട്രിസിറ്റി ജീവനാക്കാരെ അറിയിച്ചിരുന്നെങ്കിലും നടപടി കൈക്കൊണ്ടിരുന്നില്ല.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപകടഭീഷണി എടച്ചേരി ഇലക്ട്രിസിറ്റി ഓഫിസില്‍ നേരിട്ട് അറിയിച്ച് പരാതി രേഖപ്പെടുത്തിയിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."