മാപ്പിള കലാ അക്കാദമി വാര്‍ഷികാഘോഷം ഇന്ന്
വടകര: കേരള മാപ്പിള കലാ ആക്കാദമി വാര്‍ഷികാഘോഷവും സഫീനത്ത് മാപ്പിളപ്പാട്ട് മോഹോത്സവവും ഇന്നു വൈകിട്ട് ആറിന്് വടകര ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികള്‍ക്കാണ് വടകരയില്‍ തുടക്കം കുറിക്കുന്നതെന്ന് കേരള മാപ്പിളകലാ അക്കാദമി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, സി.കെ നാണു എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ പ്രവാസരത്‌നം പുരസ്‌കാരം നസീര്‍ വാടാനപ്പള്ളിക്ക് സമര്‍പ്പിക്കും. പിന്നണി ഗായകന്‍മാരും കുട്ടിക്കുപ്പായം ടീം അംഗങ്ങളും അണിനിരക്കുന്ന ഗാനമേളയും നടക്കും. ഫിറോസ് ബാബു, റഷീദ് മൂവാറ്റുപുഴ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കേരള മാപ്പിളകലാ അക്കാദമി ഭാരവാഹികളായ തലശ്ശേരി കെ. റഫീഖ്, മഹ്‌റൂഫ് വെള്ളികുളങ്ങര, ഹമീദ് പുറമേരി, പി.പി.കെ അബ്ദുല്ല, അബ്ദുല്‍ ഗഫൂര്‍ ഒ.എം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."