ഹാജിമാരുടെ ആരോഗ്യം, സുരക്ഷ; സൂക്ഷ്മ നിരീക്ഷണത്തോടെ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഹാജിമാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം, അവരുടെ പരിചാരത്തിന് ഉപയോഗിക്കുന്ന മരുന്നും മറ്റു ഉപകരണ സാമഗ്രികകളും എന്നിവയില്‍ സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്തി.
സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഈ പരിശോധനയും വിലയിരുത്തലും മക്ക, മദീന പ്രവിശ്യകളിലാണ് ഏര്‍പ്പെടുത്തുന്നത്. സഊദിയുടെ എല്ലാ അതിര്‍ത്തികളിലും വ്യോമ, നാവിക പ്രവേശന പോയന്റുകളിലും കുറ്റമറ്റ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷണ വസ്തുക്കളില്‍ മാത്രമല്ല അത് വഹിക്കുന്ന വാഹനങ്ങളില്‍ പോലും ഒരു കണ്ണ് ഉണ്ടാവും. റോഡ് സുരക്ഷാ വിഭാഗം, ഭക്ഷണ വസ്തുക്കളുടെ ഉല്‍പാദനം നിരീക്ഷിക്കുന്ന വിഭാഗം, മക്ക മദീന മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ കൂടി സഹകരണത്തോടെയാണ് നിരീക്ഷണം.
മിനായിലെ അറവുശാലകളുടെ മേലുള്ള നിരീക്ഷണത്തിന് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹകരണവും ഉറപ്പാക്കും. ഇതിനു പുറമെ തീര്‍ഥാടകര്‍ക്കിടയില്‍ വ്യാപകമായി ബോധവത്കരണ നീക്കവും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നടത്തും. ഭക്ഷണ സാധനങ്ങള്‍ മലിനപ്പെടാതിരിക്കാനും അണുബാധ ഉണ്ടാകാതിരിക്കാനുമുള്ള മാതൃകാ രീതികള്‍, സാംക്രമിക രോഗങ്ങള്‍ തടയാന്‍ ഉപയുക്തമായ ഭക്ഷണ രീതി, മരുന്നുകളുടെ ഉത്തമമായ പരിചരണം മുതലായ വിഷയങ്ങളില്‍ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ ബോധവല്‍കരണം നടത്തും.
ഇവ ഉള്‍കൊള്ളുന്ന ഓഡിയോ, വീഡിയോ പ്രസിദ്ധീകരണങ്ങള്‍ തീര്ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യും. അറബി, ഇംഗ്ലീഷ്‌നും പുറമെ ഉറുദു, ഫ്രഞ്ച്, തുര്‍ക്കി, ഇന്‍ഡോനേഷ്യന്‍ ഭാഷകളിലുമായിരിക്കും ഹജ്ജ് വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങള്‍. സോഷ്യല്‍ മീഡിയകളും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ബോധവല്കരണത്തിനായി ഉപയോഗപ്പെടുത്തും.
അണുമുക്തമായ ഭക്ഷണം സംബന്ധിച്ച് ഭക്ഷണോത്പാദന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും അതോറിറ്റിക്കു പരിപാടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."