സലംസ്ഥാനത്ത് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇന്നലെ കോഴിക്കോട് വടകരയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 33 സെന്റീമീറ്റര്‍ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് പലയിടത്തും വെള്ളം കയറി. കക്കയം ഡാം തുറന്നു. പാലക്കാട് മഴ തുടരുന്നു. മലമ്പുഴ നവാളയാര് ഡാം തുറക്കും. എറണാകുളത്ത് 38 ക്യാംപുകള്‍. ക്യാംപുകളില്‍ ആയിരത്തിലേറെ ആളുകള്‍. തൃശൂരില്‍ 13 ക്യാംപുകള്‍. 243 പേര്. വയനാട് 79 ക്യാംപുകള്‍. ഉരുള്‍പൊട്ടല്‍ ഭീഷണിയെന്ന് മന്ത്രി. പ്രതീക്ഷിക്കാത്ത സ്ഥലത്തും മണ്ണിടിച്ചിലുണ്ടാകാമെന്നും ജാഗ്രത വേണമെന്നും മന്ത്രി.
പാമ്പ ഡാമില്‍ ജല നിരപ്പുയരുകതയാണ്. ഇവിടെ ഓഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലുമുള്ള കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."