HOME
DETAILS
MAL
ആരിഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തിച്ചു; ഒരാള്‍ അറസ്റ്റില്‍
backup
April 17 2019 | 22:04 PM
മണ്ണഞ്ചേരി: ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം ആരിഫിന്റെ മണ്ണഞ്ചേരിയിലെ തെരഞ്ഞെടുപ്പ് മേഖലാ കമ്മിറ്റി ഓഫിസിന് തീയിട്ടു. സംഭവവുമായി ബന്ധപ്പെട്ടു ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാലേ പാച്ചന് എന്ന് വിളിക്കുന്ന ജോഷിയാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീല്‍ ഇന്നലെ മണ്ണഞ്ചേരിയില്‍ പ്രസംഗിക്കാനിരിക്കേയാണ് ഓഫിസിനു തീയിട്ടത്. 125 ലേറെ കസേരകളും ഫ്ളോര്‍മാറ്റും ടാര്‍പോളിന്‍ ഷീറ്റും അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."