HOME
DETAILS
MAL
സഹായ വിതരണത്തില്‍ വേര്‍തിരിവില്ല: മുഖ്യമന്ത്രി
backup
August 09 2020 | 05:08 AM
തിരുവനന്തപുരം: രാജമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും, കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധന സഹായം പ്രഖ്യാപിച്ചതില്‍ വേര്‍ തിരിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ വിഷയത്തില്‍ കാണേണ്ടത് രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണ് എന്നതാണ്. ദുരന്തത്തിന് ശേഷം എടുക്കേണ്ട നടപടികളും വ്യത്യസ്തമാണ്. രാജമലയിലെ ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം പ്രാരംഭ ധനസഹായമാണ്. അതോടെ എല്ലാം തീരുകയല്ല. അവിടെ രക്ഷപ്രവര്‍ത്തനം വരെ പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷമേ നഷ്ടം എത്രയാണെന്നും, ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം എന്നും മനസിലാക്കാന്‍ സാധിക്കൂ. എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥയാണ് അവിടെയുള്ളത്. ഇത്തരത്തില്‍ നഷ്ടം സംഭവിച്ച ജനതയെ ചേര്‍ത്തുപിടിക്കേണ്ട ഉത്തരവാദിത്വമാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമലയിലെയും പെട്ടിമുടിയിലെയും ജനങ്ങളുടെ ജീവനോപധിയും, വാസസ്ഥലവും നഷ്ടമായിട്ടുണ്ട്. അത് വീണ്ടും ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത് ഏത് രീതിയില്‍ വേണം എന്നത് രക്ഷപ്രവര്‍ത്തനം കഴിഞ്ഞേ പറയാന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."