HOME
DETAILS
MAL
വെള്ളം കുത്തിയൊലിച്ചെത്തുന്നു; ഭീതിയൊഴിയാതെ കോട്ടയം പടിഞ്ഞാറന്‍ മേഖല
backup
August 09 2020 | 05:08 AM
കോട്ടയം: കനത്തമഴയില്‍ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി അതിരൂക്ഷമായി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലായത്.
മീനച്ചിലാറില്‍ കിഴക്കന്‍വെള്ളത്തിന്റെ വരവ് അതിശക്തമായതോടെ കുമരകം, തിരുവാര്‍പ്പ്, താഴത്തങ്ങാടി മേഖലകളില്‍ വെള്ളം കയറി. കോട്ടയം - ചേര്‍ത്തല പാതയില്‍ കുമരകത്ത് റോഡിലേക്ക് വെള്ളം കയറി. മുവാറ്റുപുഴയാര്‍ കരകവിഞ്ഞതോടെ വൈക്കം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതോടെ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 127 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 959 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."