HOME
DETAILS
MAL
ജലവിതാനം നിരീക്ഷിക്കുന്നതിന് കെ.എസ്.ഇ.ബിയുടെ പ്രത്യേക സംവിധാനം
backup
August 09 2020 | 05:08 AM
തൊടുപുഴ: കെ.എസ്.ഇ.ബി.യുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്ത് പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലും ഏര്‍പ്പെടുത്തി. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ ഉള്‍പ്പടെ സമയാസമയം വിവരങ്ങള്‍ നല്‍കും. ഇതിനു പുറമെ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ ഭരണകൂടവുമായും ഏകോപിപ്പിച്ച് മാധ്യമങ്ങള്‍ വഴിയും കൃത്യമായ അപായ സൂചനകള്‍ അതതു സമയങ്ങളില്‍ നല്‍കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."