അധ്യാപക വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം മനുഷ്യാവകാശ ലംഘനം: എം.കെ മുനീര്‍
കോഴിക്കോട്: അധ്യാപകര്‍ക്ക് തസ്തികയും ശമ്പളവുമില്ലായെന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും ജാഗ്രതയോടെ സമീപിക്കേണ്ട ഇത്തരം വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കിയിട്ടു വേണം സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തെ കുറിച്ച് സംസാരിക്കേണ്ടെതെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് നിസാര്‍ ചേലേരി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സി.പി ചെറിയ മുഹമ്മദ്, കെ.ടി അബ്ദുല്‍ ലത്തീഫ്, ഒ. ഷൗക്കത്തലി, കെ.കെ അഷ്‌റഫ്, കെ. മുഹമ്മദ് ഇസ്മാഈല്‍, സി.ടി.പി ഉണ്ണി മൊയ്തീന്‍, വിളക്കോട്ടൂര്‍ മുഹമ്മദലി, കെ.കെ ആലിക്കുട്ടി, കെ. മുഹമ്മദ് ജാസിം, പി.എ ജലീല്‍, അസീദ് നരക്കലണ്ടി, അന്‍വര്‍ അടക്കത്ത്, കെ.കെ അബൂബക്കര്‍, ഷമീം അഹമ്മദ് പ്രസംഗിച്ചു. വി.കെ അബ്ദുറഹ്മാന്‍ സ്വാഗതവും കണ്‍വീനര്‍ കെ.സി അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."