HOME
DETAILS
MAL
നാടിന്റെ വേദനയായി മുഹമ്മദ് റിയാസ്
backup
August 09 2020 | 05:08 AM
ചെര്‍പ്പുളശ്ശേരി: വിമാനപകടത്തില്‍ വിടപറഞ്ഞ മുഹമ്മദ് റിയാസിന്റെ ഓര്‍മകളില്‍ നാടാകെ വിതുമ്പുകയാണ്.
കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടു മരിച്ച ചെര്‍പ്പുളശ്ശേരി മുണ്ടക്കോട്ടുകുര്‍ശി മോളൂര്‍ വട്ടപ്പറമ്പില്‍ നാസറുദ്ദീന്‍-സുമയ്യ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മുഹമ്മദ് റിയാസ്(23).
ഈ മാസം മുഹമ്മദ് റിയാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായാണ് സഹോദരന് നിസാമുദ്ദീനൊപ്പം ദുബൈയില്‍നിന്ന് നാട്ടിലേക്ക് വിമാനം കയറിയത്.
നിശ്ചയിച്ച വിവാഹം ലോക്ക്ഡൗണ്‍ കാരണം വൈകിയതായിരുന്നു.
പാതിവഴിയില്‍ ജീവിത യാത്ര അവസാനിച്ചെന്ന ദുരന്തവാര്‍ത്ത വേദനയുടെ നിലയില്ലാ കയത്തിലേക്ക് ഒരു നാടിനെ തള്ളിവിട്ടു. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജില്‍ 2017ല്‍ യു.ഡി.എസ്.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് കോളജ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കെ.എസ്.യു സെക്രട്ടറിയായിരുന്നു.
പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന റിയാസ് നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കോളജ് പഠനം കഴിഞ്ഞ് ദുബൈയില്‍ സഹോദരനോടപ്പം അലുമിനിയം ഫാബ്രിക്കേഷന്റെ ജോലി ആയിരുന്നു. ദുബൈയില്‍നിന്ന് നാട്ടിലേക്ക് റിയാസിന്റെ കൂടെ യാത്രയിലുണ്ടായിരുന്ന സഹോദരന് നിസാമുദ്ദീനും അയല്‍വാസി മുഹമ്മദ് മുസ്ത്ഫയും പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് നിയാസ്, നൈന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."