HOME
DETAILS
MAL
റഷ്യയ്ക്ക് റിയോ ഒളിംപിക്സ് നഷ്ടമായേക്കും
backup
July 19 2016 | 08:07 AM
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്നതില്‍ റഷ്യയ്ക്ക് വിലക്ക് വന്നേക്കും. ലോക ലഹരിവിരുദ്ധ ഏജന്‍സിയായ വാഡ (വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി)യുടെ റിപ്പോര്‍ട്ടില്‍ 2014ലെ ശീതകാല ഗെയിംസില്‍ റഷ്യന്‍ അത്ലറ്റുകള് ലഹരി മരുന്ന് ഉപയോഗിച്ചതായുള്ള ശാസ്ത്രീയ രേഖകള്‍ പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയെ വിലക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. വാഡയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്നാണ് ഒളിംപിക് കമ്മറ്റിയുടെ വിലയിരുത്തല്‍.
ഇതോടെ റിയോ ഒളിംപിക്സില്‍ നിന്നും റഷ്യയെ വിലക്കാനുള്ള സാധ്യതകള്‍ കൂടിയിരിക്കുകയാണ്. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചില്ലെന്ന് സ്വയം തെളിയിച്ചാല്‍ താരങ്ങള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാം എന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."