HOME
DETAILS
MAL
വേനല്‍ മഴയില്‍ മരം കടപുഴകി വീണു; അട്ടപ്പാടി റോഡില്‍ ഗതാഗതം തടസപ്പെട്ടു
backup
April 29 2017 | 21:04 PM
മണ്ണാര്‍ക്കാട്: വേനല്‍ മഴയില്‍ റോഡരികിലെ മരം കടപുഴകി വീണു. ശനിയാഴ്ച വൈകുന്നേരം 5മണിയോടെ മണ്ണാര്‍ക്കാട് - അട്ടപ്പാടി റോഡില്‍ ആനമൂളി ചെക്ക് ഡാമിന് സമീപത്താണ് സംഭവം.
റോഡിന് കുറുകെ വീണത് കാരണം അട്ടപ്പാടി റോഡില്‍ ഒരു മണിക്കൂറിലധികം സമയം ഗതാഗതം തടസപ്പെട്ടു. മരം വൈദ്യുതി ലൈനിലും ട്രാന്‍സ്ഫോര്‍മറിന് മുകളിലൂടെയും വീണത് കാരണം മേഖലയില്‍ വൈദ്യുതി വിതരണം മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."