HOME
DETAILS
MAL
മോഹങ്ങളെല്ലാം ബാക്കിയാക്കി രാജീവന് യാത്രയായി
backup
August 09 2020 | 05:08 AM
ബാലുശ്ശേരി: 30 വര്‍ഷത്തെ പ്രവാസി ജീവിതത്തിനൊടുവില്‍ എല്ലാ മോഹങ്ങളും ബാക്കിനിര്‍ത്തി രാജീവന് യാത്രയായി .
വെള്ളിയാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ കോക്കല്ലൂര്‍ മുരിയന്‍ കുളങ്ങര സി.പി രാജീവന് ഉറ്റവരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട് വിട പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാജീവന്റെ മൃതദേഹം മുരിയന്‍ കുളങ്ങര വീട്ടിലെത്തിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ബന്ധുക്കളും അയല്‍വാസികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അല്പസമയം കൊണ്ട് അന്തിമോപചാരം അര്‍പ്പിച്ചതിനു ശേഷം മൃതദേഹം തറവാടു വീടായ ചേരിക്കാപറമ്പിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
30 വര്‍ഷത്തോളമായി ദുബൈയില്‍ ഗ്യാരേജ് സര്‍വിസില്‍ ജോലി ചെയ്തുവരികയായിരുന്നു രാജീവന്.
ഏറ്റവും അവസാനമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പാണ് രാജീവന് നാട്ടിലെത്തി തിരിച്ചുപോയത്.
രണ്ടാമത്തെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് അടുത്ത വര്‍ഷം വിവാഹം നടത്താനുള്ള തീരുമാനങ്ങളുമായാണ് രാജീവന് ദുബൈയിലേക്ക് തിരികെ പോയത്.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജോലിയും ശമ്പളവും ഇല്ലായിരുന്നു. ദുബൈയില്‍ ജോലി ചെയ്യാന്‍ മാസങ്ങളെടുക്കുമെന്നതിനാലാണ് നേരത്തെ മടങ്ങാന്‍ തീരുമാനിച്ചത്.
ഭാര്യ:നിഷി. മക്കള്‍ : ഐശ്വര്യ രശ്മി,അരവിന്ദ് രാജ്, അനുശ്രീ രാജീവ്. മരുമകന് : രോഹന് (ധര്‍മ്മടം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."